അരികിലായ് ഓർ മ് മ ക ൾ
Tuesday, 11 July 2017
Tuesday, 18 August 2015
അവലോകനo
സൗഹൃദം !!! ജീവിതത്തിൻറെ പല
കാലഘട്ടത്തിലും നമ്മുക്ക് വ്യതസ്തമായ സൗഹൃദങ്ങൾ ഉണ്ടായിട്ടുണ്ടാവാം. സ്കൂളിലെ സൗഹൃദം വളരെ ദൃഢത ഉള്ളതാണെന്നു നമ്മൾ ആ കാലഘടത്തിൽ വിശ്വസിച്ചിരുന്നു. അതിന്റെ തെളിവാണ് നമ്മൾ എല്ലാവരും സൂക്ഷിച്ചു വെച്ചിട്ടുള്ള ഓട്ടോഗ്രാഫ് ബുക്കുകൾ. ഓരോ പേജിലും പല വർണങ്ങളിൽ വീണു
കിടക്കുന്ന അക്ഷരങ്ങൾ,
"we will be friends forever " എന്ന് അത്മാർഥതയോടെ എഴുതി വെച്ചിട്ടുളത് ഞാൻ ഓർക്കുന്നു. എന്നാൽ പിന്നീട് എന്ത് സംഭവിക്കുന്നു? ഞാൻ പലപ്പോഴും എന്നോട് തന്നെ
ചോദിച്ചിട്ടുണ്ട്, എന്തുകൊണ്ട് ആ വാക്കുകൾ യാഥാര്ത്യമാവുന്നില്ല? സ്കൂളിൽ നിന്ന്
പടിയിറങ്ങി ആദ്യ നാളുകളിൽ ഫോണ്‍ വിളികൾ. പതിയെ ഫോണ്‍ വിളികൾ മെസ്സേജ് ആയി ചുരുങ്ങുന്നു. സൗഹൃദത്തിനു ഏറെ പ്രാധാന്യം ഞാൻ നല്കിയിട്ടുണ്ട്. എന്നിട്ടും
എല്ലാം ആയിരുന്ന കൂട്ടുകാർ ഇപ്പോൾ എവിടെ പോയി? ആരുടെ തെറ്റാണെന്ന് തിരിച്ചറിയാൻ പോലുo ബുദ്ധിമുട്ടാണ്. ഒരുപക്ഷേ സാഹചര്യങ്ങലാവാം.
വലിയ പ്രതീക്ഷയോടെ ആണ്
കോളേജിൽ വന്നത്. കോളേജ് വരാന്തയിൽ ഞാൻ ഒറ്റക്കായി പോയില്ല. സ്കൂളിലെ കൂട്ടുകാരിയും പിന്നെ പുതിയ ഒരുപാടു മുഖങ്ങളും എന്നെ
അവരിലോരാലാക്കി മാറ്റി. എങ്കിലും എവിടെയോ ഒരു ഗാപ് ഉള്ളപോലെ തോന്നിയിരുന്നു. വർഷം രണ്ടു കഴിഞ്ഞപ്പോൾ ആ ഗാപ് നിറക്കാൻ ഒരു ഫ്രണ്ട്നെ എനിക്ക് കിട്ടി. മഴയെ സ്നേഹിക്കാൻ പഠിപ്പിച്ച്, എന്നെ ഞാൻ ആക്കി മാറ്റുവാൻ അവൻ ഒരുപാട്
പ്രോത്സാഹനം തന്നു. അപ്പോഴും ഞാൻ അറിഞ്ഞിരുന്നില്ല അവന്റെ ജീവിതത്തിലെ
വെറും രണ്ടു വർഷമാണ് എനിക്ക് ഉള്ളതെന്ന്. നാല് വർഷത്തെ കോളേജ്
ജീവിതത്തിൽ പല മുഖങ്ങളും ഞാൻ കണ്ടു.. പലതും മനസിലാക്കി. ഇന്നും എൻറെ മനസ്സിലെ ഒരു ചോദ്യത്തിനു ഉത്തരം എനിക്കിനിയും കിട്ടിയിട്ടില്ല.
സൗഹൃദം ഒരു കാലയളവിൽ ഒതുങ്ങി നില്കുന്ന ഒന്നാണോ? ഒരു ജീവിതം മുഴുവൻ സൗഹൃദം തുടരാൻ
സാധിക്കില്ലേ?
ഈ ചോദ്യങ്ങളുടെ
ഉത്തരം എനിക്കറിയില്ല. എങ്കിലും ഒരു കാര്യം എനിക്ക് ഉറപ്പാണ്.....അത്മാർഥതയുള്ള സൗഹൃദം മരിക്കുന്നില്ല...ഹൃദയത്തിൽ എന്നും പൂത്തുലഞ്ഞു നില്ക്കും, തണലായി....സുഗ്നധമായി...കുളിരായി........
Thursday, 31 July 2014
Saturday, 3 August 2013
Friday, 2 August 2013
Subscribe to:
Posts (Atom)